നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് കാണാതായി; തിരിച്ച് കിട്ടിയത് നഴ്‌സിന്റെ വീട്ടില്‍ നിന്ന്

പഞ്ചാബ്: മൂന്നു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചു. കുഞ്ഞിനെ മോഷ്ടിച്ചത് ആശുപത്രിയിലെ തന്നെ നഴ്‌സ് ആണെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. പഞ്ചാബിലാണ് അപൂര്‍വ കുറ്റകൃത്യം അരങ്ങേറിയത്. ബാബ താന്‍സിംഗ് ചൗക്കിന് സമീപത്തെ നഴ്‌സിംഗ് ഹോമില്‍ വ്യാഴാഴ്ചയാണ് നവജാതശിശുവിനെ മോഷ്ടിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന അമ്മയ്ക്ക് അരികില്‍ നിന്ന് കുഞ്ഞിനെ നഴ്‌സ് എടുത്തുകൊണ്ട് പോവുകയായിരുന്നു.

കുഞ്ഞിനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ ഉടന്‍ സംഭവം ഭര്‍ത്താവ് ഗുര്‍ബേജ് സിംഗിനെ അറിയിച്ചു. നവജാത ശിശുവായ മകനെ കാണാനില്ലെന്ന് അറിയിച്ച് ഗുര്‍ബേജ് സിംഗ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മോഷ്ടിച്ച കള്ളി കപ്പലില്‍ തന്നെ എന്ന് ബോധ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയിലെ തന്നെ ഒരു നഴ്‌സ് കുഞ്ഞിനെ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നഴ്‌സിന്റെ വീട്ടില്‍ പരിശോധന നടത്തി നവജാത ശിശുവിനെ വീണ്ടെടുത്തു.

ആശ മാസി എന്ന നഴ്‌സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അനുബന്ധ വകുപ്പുകള്‍ പ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News