കുട്ടിക്കടത്ത്; സിബിഐ സംഘം ഇന്ന് പാലക്കാട്ടെത്തി തെളിവെടുക്കും

പാലക്കാട്: കുട്ടിക്കടത്ത് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വീണ്ടും പാലക്കാട്ടെത്തും. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഡല്‍ഹിയില്‍ നിന്നുളള ഡിവൈഎസ്പി സുഭാഷ് കുണ്ഡിന്റെ നേതൃത്വത്തിലുളള സംഘം വിശദമായ അന്വേഷണത്തിനായി എത്തുന്നത്. രണ്ടാഴ്ച കേരളത്തില്‍ തങ്ങുന്ന സംഘം കുട്ടികളെയെത്തിക്കാന്‍ നേതൃത്വം നല്‍കിയ മുക്കം, വെട്ടത്തൂര്‍ അനാഥാലയങ്ങളിലും നേരിട്ടെത്തും. കുട്ടികളെ ട്രെയിന്‍ മാര്‍ഗം ഒലവക്കോട് എത്തിച്ചത് കണ്ട സാക്ഷികള്‍, ആദ്യം കേസന്വേഷിച്ച റെയില്‍വെ പോലീസ് എന്നിവരില്‍ നിന്ന് സി ബി ഐ സംഘം വിവരങ്ങള്‍ ശേഖരിക്കും.

കഴിഞ്ഞ മെയിലാണ് ബീഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് 578 കുട്ടികളെ, മതിയായ രേഖകളില്ലാതെ പാലക്കാട്ടെത്തിച്ചത്. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here