യുഎസ് ഓപ്പണ്‍; സാനിയ-ഹിന്‍ഗിസ് സഖ്യം ക്വാര്‍ട്ടറില്‍; സിംഗിള്‍സ് ക്വാര്‍ട്ടറില്‍ സെറീന-വീനസ് പോരാട്ടം

വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. ഡച്ച്-ചെക്ക് സഖ്യമായ മിഷേല ക്രാജികെക്ക്-ബാര്‍ബറ സ്ട്രിക്കോവ സഖ്യത്തെ തോല്‍പിച്ചാണ് ലോക ഒന്നാം സീഡ് സാനിയ-ഹിന്‍ഗിസ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്തോ-സ്വിസ് സഖ്യത്തിന്റെ ജയം. സ്‌കോര്‍ 6-3, 6-0. ലോക ഒന്നാം സീഡായ സാനിയ-ഹിന്‍ഗിസ് സഖ്യത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ബാര്‍ബറ-മിഷേല സഖ്യത്തിനായില്ല. എതിര്‍പ്പുകളേതുമില്ലാതെ കീഴടങ്ങുകയായിരുന്നു.

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കുടുംബ കാര്യമാകും. സഹോദരിമാരായ സെറീന വില്യംസും വീനസ് വില്യംസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. പ്രീക്വാര്‍ട്ടറില്‍ 19-ാം സീഡ് സ്വന്തം നാട്ടുകാരിയായ മാഡിസണ്‍ കീസിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സെറീന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-3, 6-3. സീഡില്ലാത്ത എസ്‌റ്റോണിയയുടെ അന്നെറ്റ് കോണ്ടാവെയ്റ്റിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് 23-ാം സീഡ് വീനസ് വില്യംസ് ക്വാര്‍ട്ടറിലെത്തിയത്. തന്റെ ആദ്യ കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം ആണ് സെറീന ലക്ഷ്യമിടുന്നത്. യുഎസ് ഓപ്പണ്‍ കിരീടം നേടിയാല്‍ സെറീന സ്റ്റെഫി ഗ്രാഫിന് ശേഷം കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ താരമാകും. 1998-ലാണ് സ്റ്റെഫി കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here