പൊലീസ് അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: അറുപത്തിനാലാമത് അഖിലേന്ത്യാ പൊലീസ് അത്‌ലറ്റിക് മീറ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. രാജ്യത്തെ 26 പൊലീസ് സേനകളും സിആര്‍പിഎഫ്, ബിഎസ്എഫ് ഉള്‍പ്പടെയുള്ള കേന്ദ്ര റിസര്‍വ് സേനകളും അണിനിരക്കുന്ന കായിക മാമാങ്കത്തിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയമാണ് വേദി. ഇത് നാലാം തവണയാണ് കേരളം അഖിലേന്ത്യ മീറ്റിന് വേദിയാകുന്നത്. മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും

31 ടീമുകളാണ് ഇത്തവണത്തെ അഖിലേന്ത്യാ പൊലീസ് മീറ്റില്‍ പങ്കെടുക്കുന്നത്. 26 സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ മീറ്റില്‍ പങ്കെടുക്കും. സിആര്‍പിഎഫ്, ബിഎസ്എഫ് ഉള്‍പ്പടെയുള്ള കേന്ദ്ര റിസര്‍വ് സേനകളും മേളയില്‍ പോരാട്ടത്തിനിറങ്ങുന്നുണ്ട്. 56 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം ദേശീയ പൊലീസ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്. രാജ്യാന്തര താരങ്ങള്‍ അടക്കം 1300ലധികം കായിക താരങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു കേരളം ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ കേരളത്തിന് ഇത് അഭിമാന പോരാട്ടം കൂടിയാണ്. കേരള താരങ്ങള്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നവരാണെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം പറഞ്ഞു. പൊലീസ് കായിക മേളയോട് അനുബന്ധിച്ച മാര്‍ച്ച് പാസ്റ്റിന്റെയും കലാ പ്രകടനങ്ങളുടെയും ഡ്രസ് റിഹേഴ്‌സല്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here