കിടപ്പറയില്‍ എങ്ങനെ നല്ല ഭര്‍ത്താവാകാം എന്ന് ഭര്‍ത്താക്കന്‍മാരെ ഉപദേശിച്ച് ഭാര്യമാര്‍; അജ്ഞാത പേരില്‍ വെബ്‌സൈറ്റില്‍ കുറിപ്പുകള്‍

കിടപ്പറയില്‍ എങ്ങനെ നല്ല ഭര്‍ത്താവാകാം, പങ്കാളിയെ എങ്ങനെ സന്തോഷിപ്പിക്കാം എന്നീ കാര്യങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യമാരുടെ ഉപദേശം. ഒരു വെബ്‌സൈറ്റില്‍ എഴുതിയ ബ്ലോഗിലാണ് സ്ത്രീകള്‍ തങ്ങളുടെ പങ്കാളികളെ ഉപദേശിക്കുന്നത്. അജ്ഞാത പേരിലാണ് സ്ത്രീകള്‍ ബ്ലോഗ് എഴുതിയത്. ഹൗ ടു മേക് മി കം എന്ന പേരില്‍ 72 സ്ത്രീകളുടെ എഴുത്താണ് വെബ്‌സൈറ്റിലുള്ളത്. സ്ത്രീകളുടെ രതിമൂര്‍ച്ഛ, ഭാര്യയെ എങ്ങനെ ലൈംഗികമായി സന്തോഷിപ്പിക്കാം എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ തുറന്നു പറയുന്നു.

നിലവിലുള്ളതോ മുന്‍പുണ്ടായിരുന്നതോ ആയ ലൈംഗിക പങ്കാളികള്‍ക്ക് ഈ എഴുത്തുകള്‍ നല്‍കാമെന്ന് സ്ത്രീകള്‍ക്ക് വെബ്‌സൈറ്റ് വാഗ്ദാനം നല്‍കുന്നു. ചിലരുടെ കുറിപ്പുകള്‍ തങ്ങള്‍ക്ക് ലഭിച്ച സന്തോഷത്തിന്റെ നേര്‍സാക്ഷ്യമാണ്. മറ്റു ചിലരാകട്ടെ തങ്ങളുടെ പ്രതീക്ഷകളും മറ്റു ചിലര്‍ നിരാശയും പങ്കുവയ്ക്കുന്നു. സ്ത്രീകള്‍ക്ക് ലൈംഗിക സുഖം ലഭിക്കണമെങ്കില്‍ പങ്കാളികള്‍ അവരോട് സംസാരിക്കണമെന്ന് സ്ത്രീകള്‍ അവരുടെ കുറിപ്പില്‍ എഴുതുന്നു. എന്നാല്‍, ഇത് പലപ്പോഴും നിരാകരിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ആണെന്നും കുറിപ്പിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News