കൊച്ചി: പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസാഗാനമൊരുക്കി യുവസംഗീത സംവിധായകന്‍. പത്തനംതിട്ട സ്വദേശി ലിജോ ജോണ്‍സണാണ് പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് വ്യത്യസ്തമായ രീതിയില്‍ ആശംസകള്‍ നേരുന്ന ഗാനം തയ്യാറാക്കിയത്. കുരുന്നുകള്‍ മമ്മൂക്കാ എന്നുവിളിച്ച് ആശംസ നേരുന്നതാണ് അഞ്ച് മിനിറ്റോളം നീളമുള്ള വീഡിയോ ആല്‍ബത്തില്‍. ഇടയ്ക്ക് ജയറാം, റഹ്മാന്‍ തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നുമുണ്ട്. റിമി ടോമിയാണ് ഗാനം ആലപിച്ചിട്ടുള്ളത്.
വീഡിയോ കാണാം;

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here