ശ്രീനാരായണ ഗുരുവിനെ അപമാനിച്ചെന്നത് ബിജെപിയുടെ കുപ്രചരണമെന്ന് കോടിയേരി

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിനെ സിപിഐഎം അപമാനിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അപമാനിച്ചു എന്നത് ബിജെപിയുടെ കുപ്രചരണം മാത്രമാണ്. കണ്ണൂരില്‍ ഗുരുവിന്റെ പ്രതിമ തകര്‍ത്തതിലുള്ള ജാള്യത മറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സ്തൂപവും പ്രതിമയും തകര്‍ത്തവരാണ് കുരിശില്‍ തറച്ചെന്ന് പറഞ്ഞ് വിലപിക്കുന്നത്. ഗുരുവിന്റെ പ്രതിമ തകര്‍ക്കാന്‍ പോലും മനഃസാക്ഷിക്കുത്ത് ഇല്ലാത്തവരായി ആര്‍എസ്എസ് മാറി. സമൂഹത്തിലെ സൈ്വര്യജീവിതം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. സിപിഐഎമ്മിന്റെ സ്തൂപവും കൊടിമരവും തകര്‍ത്തത് ഇതിന്റെ ഭാഗമാണ്. ബിജെപിയുടെ കേന്ദ്രഭരണത്തിന്‍ കീഴില്‍ ആര്‍എസ്എസ് അക്രമം അഴിച്ചു വിടുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News