ദാമ്പത്യം നീണ്ടു നില്‍ക്കാന്‍ ഫേസ്ബുക്കില്‍ പരസ്പരം അണ്‍ഫ്രണ്ട് ചെയ്യുക; ഭാര്യയെ ഫ്രണ്ടാക്കി കുടുംബം കലങ്ങിയ മനശാസ്ത്രജ്ഞന്റെ ഉപദേശം

മ്പതികള്‍ പരസ്പരം ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരിക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ ദാമ്പത്യത്തിന് അത്ര നല്ലതല്ലെന്നാണ് അമേരിക്കയില്‍നിന്നുള്ള ഒരു അനുഭവം വെളിപ്പെടുത്തുന്നത്. നമ്മുടെ നാട്ടിലും ഇക്കാര്യത്തിന് പ്രസക്തി കുറവൊന്നുമല്ല. എന്നാല്‍ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കാന്‍ ഇതു നന്നല്ലെന്നു വെളിപ്പെടുത്തല്‍. ഭാര്യയുമായി ഫേസ്ബുക്കില്‍ ഫ്രണ്ടായിരുന്നതു മൂലമുണ്ടായ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞു മനശാസ്ത്രജ്ഞനായ ഇയാന്‍ കെര്‍ണെര്‍ ആണ് ഉപദേശിക്കുന്നത്.

സോഷ്യല്‍ മീഡിയാ ഉപയോഗം മൂലമുള്ള പ്രശ്‌നങ്ങളുമായി നിരവധി പേര്‍ കൗണ്‍സിലറായ ഇയാന്‍ കെര്‍ണെറിന്റെ അടുത്തുവരാറുണ്ട്. ഇവരുടെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്താണെന്നു പഠിക്കാനാണ് ഇയാന്‍ കെര്‍ണര്‍ ഫേസ്ബുക്കില്‍ ഭാര്യയെ ഫ്രണ്ടാക്കിയത്. എന്നാല്‍ ഇതു സ്വന്തം കുടുംബത്തിലെ പ്രശ്‌നങ്ങളിലേക്കാണ് ഇയാനെ നയിച്ചത്.

പരസ്പരം പങ്കാളികള്‍ എന്തൊക്കെ ചെയ്യുന്നു ആരൊക്കെയായി ചങ്ങാത്തം കൂടുന്നു എന്നു ഫേസ്ബുക്കില്‍ സുഹൃത്തുക്കളാണെങ്കില്‍ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കും. ഫേസ്ബുക്കില്‍ പരസ്പരം ഫ്രണ്ട്‌സാണെങ്കില്‍ കുടുംബത്തിനുള്ളില്‍ സ്വന്തം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതു കുറയുമെന്നും അതും ബന്ധത്തെ ബാധിക്കാന്‍ കാരണമാകുമെന്നും ഇയാന്‍ കെര്‍ണര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News