കുട്ടി എസ്‌യുവിയുമായി മഹീന്ദ്ര; മഹീന്ദ്ര എക്‌സ്‌യുവി 100 ഉടനെത്തും

ഇന്ത്യന്‍ മോട്ടോര്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ മൈക്രോ എസ്‌യുവി ഉടന്‍ വിപണിയിലെത്തും. പുതിയ സ്‌പോര്‍ട്‌സ് വാഹനമായ ടിയുവി 300 വിപണിയില്‍ എത്തിച്ച ശേഷം കുട്ടി എസ്‌യുവിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. എസ് 101 എന്ന കോഡ് നാമത്തില്‍ മിനി എസ്‌യുവി ഏറെക്കാലമായി പരീക്ഷണ ഓട്ടത്തിലാണ്. എക്‌സ്‌യുവി 100 എന്നായിരിക്കും ഹാച്ച്ബാക്ക് മൈക്രോ എസ്‌യുവി അറിയപ്പെടുക. ഒരു ഹാച്ച്ബാക്ക് കാറിന് സമാനമാകും പുതിയ മൈക്രോ എസ്‌യുവി എന്നാണ് സൂചന.

എഞ്ചിന്‍ സംബന്ധിച്ചോ മറ്റു കാര്യങ്ങളിലോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനിലായിരിക്കും വാഹനം നിരത്തിലെത്തുക. 1.2 ലീറ്റര്‍ പെട്രോള്‍ വേരിയന്റിലും 1.5 ലീറ്റര്‍ ഡീസല്‍ വേരിയന്റിലും വാഹനം എത്തും. മഹീന്ദ്രയുടെ വെറിറ്റോ അടക്കമുള്ള കാറുകളുടെ എഞ്ചിന്റെ അതേ ക്ഷമത തന്നെ ഈ എഞ്ചിനും ഉണ്ടാകുമെന്നാണ് സൂചന. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനുള്ള കാറില്‍ 5 സ്പീഡ് മാനുവല്‍ ആന്‍ഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഉണ്ടാവുക.

ചേസിസ് അടക്കം ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും എക്‌സ്‌യുവി 100-ല്‍ എന്നാണ് സൂചന. എക്‌സ്‌യുവി 500-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗ്രില്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്നാണ് സൂചന. പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ്‌സ്, ഇലട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ബോഡി, നിറം ചേര്‍ത്ത റിയര്‍വ്യൂ മിറര്‍, ചെറിയ ഓവര്‍ ഹാംഗുകള്‍, 15 ഇഞ്ച് വ്യാസമുള്ള വീലുകള്‍ എന്നിവയും കുട്ടി എസ്‌യുവിയുടെ പ്രത്യേകതകളാണ്. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബെഞ്ച് സീറ്റുകള്‍ ആറു പേരെ ഉള്‍ക്കൊള്ളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News