തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നവംബറില്‍; വോട്ടെടുപ്പ് ഒറ്റഘട്ടത്തില്‍ രണ്ടു ദിവസങ്ങളിലായി; 2 കോടി 49 ലക്ഷം വോട്ടര്‍മാര്‍; പുതിയ നഗരസഭകളിലും വോട്ട്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കു നവംബറില്‍ ഒറ്റഘട്ടത്തില്‍ രണ്ടു ദിവസമായി വോട്ടെടുപ്പു നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍. തീയതി പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തു 2.49 ലക്ഷം വോട്ടര്‍മാരാണുള്ളത്. 725 പ്രവാസിവോട്ടര്‍മാരുണ്ട്. ഇവര്‍ വോട്ട് ചെയ്യാന്‍ കേരളത്തിലെത്തണമെന്നും കമ്മീഷണര്‍ കെ ശശിധരന്‍നായര്‍ പറഞ്ഞു.

കരടു വോട്ടര്‍പട്ടിക തയാറായിട്ടുണ്ട്. ഈ വര്‍ഷം 5.04 ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. പട്ടിക നാളെ പ്രസിദ്ധീകരിച്ചേക്കുമെന്നാണ് സൂചന. പുതിയ 28 നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലും ഇതോടൊപ്പം വോട്ടെടുപ്പ് നടത്തും. പുനര്‍രൂപീകരിച്ച കൊല്ലം കോര്‍പറേഷനിലും തെരഞ്ഞെടുപ്പു നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here