സുഹൃത്തിനെ ഐഎസുകാരനാക്കി; ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മലയാളി ടെക്കി നടത്തിയ ശ്രമങ്ങള്‍

ബംഗളുരു: ബംഗളുരുവിലെ ഐടിരംഗത്തുള്ള മലയാളികളെ മുഴുവന്‍ ഞെട്ടിച്ച എം ജി ഗോകുല്‍ സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ നടത്തിയ ആസൂത്രിതനീക്കങ്ങള്‍. ശനിയാഴ്ച രാത്രിയാണ് സുഹൃത്ത് സാജു ജോസിന്റെ പേരിലെടുത്ത സിം കാര്‍ഡില്‍നിന്ന് ഗോകുല്‍ ബംഗളുരു വിമാനത്താവളത്തിലെ ഒരു ഉദ്യോസ്ഥന്റെ വാട്‌സ്ആപ്പിലേക്കു സന്ദേശങ്ങള്‍ അയച്ചത്. സാജു ഐഎസുകാരനാണെന്നും ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ തകര്‍ക്കുമെന്നും വരുത്തിതീര്‍ക്കാനായിരുന്നു സന്ദേശങ്ങള്‍.

സന്ദേശങ്ങള്‍ ഇങ്ങനെയായിരുന്നു.
* ‘Islamic State Wins. Air France toParis and Haj Flight to Jeddah will be blasted on air.’
* ‘third target for today: Lufthansa to Germany.’
* ‘IS wins, will spoil India. Stop if you can Allah.’
* ‘Get ready to see the fireworks above the sky today.’
* ‘three bombs kept at Airport Cargo sector are ready to blast at 3 am, IS wins.’
* ‘You can’t trace any of our men, at least try to trace the bomb.’
* ‘not for today, it will be tomorrow at 3 am.’

ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കും ഞായറാഴ്ച പുലര്‍ച്ച അഞ്ചരയ്ക്കുമിടയിലാണ് സന്ദേശങ്ങള്‍ അയച്ചത്. സുഹൃത്തും മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സാജു ജോസിനെ ഐഎസുകാരനാക്കി ചിത്രീകരിച്ച് കുടുക്കിയാല്‍ സാജുവിന്റെ ഭാര്യയെ സ്വന്തമാക്കാമെന്നായിരുന്നു ഗോകുലിന്റെ ചിന്ത.

ബംഗളുരു വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുള്ള ടെര്‍മിനല്‍ മാനേജര്‍മാരുടെയും ജീവനക്കാരുടെയും ഫോണ്‍ നമ്പരുകള്‍ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇതു നോക്കിയാണ് ഗോകുല്‍ നമ്പര്‍ സംഘടിപ്പിച്ചത്. ഇതിലേക്കു സന്ദേശം അയക്കുകയായിരുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സ്, സൗദി അറേബ്യ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് എന്നിവയുടെ വിമാനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ഫ്രാന്‍സ് വിമാനം തിരിച്ചിറക്കുകയും ചെയ്തു. മറ്റു രണ്ടു വിമാനങ്ങളും ടേക്ക് ഓഫ് ചെയ്യാതെ ഐസൊലേഷന്‍ ബേയിലേക്കു മാറ്റി പരിശോധിച്ചു. വിമാനവും യാത്രക്കാരെയും ബാഗേജും പരിശോധിച്ച് സുരക്ഷിതമാണെന്നുറപ്പുവരുത്തിയതു മണിക്കൂറുകള്‍ക്കു ശേഷമാണ്. തുടര്‍ന്ന് എയര്‍ഫ്രാന്‍സ് വിമാനസര്‍വീസ് ഒരു ദിവസം റദ്ദാക്കി യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. സൗദി വിമാനത്തില്‍ 350 ഹജ്ജ് തീര്‍ഥാടകരാണുണ്ടായിരുന്നത്.

സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട മലയാളി ടെക്കി സ്വന്തം ഭാര്യയെ കൊന്നു; വിമാനത്താവളത്തിലേക്കു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിറയെ ദുരൂഹത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News