വരുന്നു കുഞ്ഞ് ഐഫോണ്‍; ഐപോഡ് ടച്ചിനോളം ചെറുതാകും ഐഫോണ്‍ 7

വാഷിംഗ്ടണ്‍: ഐപോഡിനോളം ചെറിയ ഐഫോണോ. സംശയിക്കേണ്ട. ഐഫോണ്‍ 7 ചെറുതായിരിക്കുമെന്ന സൂചനകള്‍ ആപ്പിള്‍ തന്നെയാണ് നല്‍കിയത്. ഐപോഡ് ടച്ചിനോളം ചെറുതായിരിക്കും ഐഫോണ്‍ 7 എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ടിവിയുടെയും ഐഫോണ്‍ 6 എസിന്റെയും പ്രഖ്യാപനം അടുത്തദിവസം നടക്കാനിരിക്കെയാണ് ഐ ഫോണ്‍ 7 സംബന്ധിച്ച ഊഹാപോഹങ്ങളും എത്തുന്നത്. ഐഫോണ്‍ 6 എസഗും 6എസ് പ്ലസും ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും.

ഇതുവരെ ഇറങ്ങിയ ഐഫോണുകളേക്കാള്‍ ചെറുതായിരിക്കും ഐഫോണ്‍ 7 എന്നാണ് സൂചന. എന്നുകരുതി കരുത്തിലും പ്രകടനത്തിലും കുഞ്ഞനാകുമെന്ന് വിചാരിക്കരുത്. ഐഫോണ്‍ സിക്‌സിലെ പോലെ ഫോഴ്‌സ് ടച്ച് ടെക്‌നോളജി തന്നെ ഇതിരലും ഉപയോഗിക്കും. 6 മില്ലിമീറ്റര്‍ നീളവും 6.5 മില്ലിമീറ്റര്‍ വീതിയും ആയിരിക്കും ഫോണിന് ഉണ്ടാവുക. ഐഫോണ്‍ സിക്‌സിന് 6.9 മില്ലിമീറ്ററാണ് ഉള്ളത്. ഫോണുകള്‍ സ്ലിം ആയിരിക്കാന്‍ ടച്ച് പാനല്‍ നിര്‍മാണത്തിന് ഇന്‍-സെല്‍ നിര്‍മാണ രീതിയാണ് ഉപയോഗിക്കുക. ഫോണുകള്‍ ചെറുതും കനം കുറഞ്ഞതുമായിരിക്കാന്‍ ഈ ടെക്‌നോളജി സഹായിക്കും.

ഐഫോണിന്റെ പുതിയ രണ്ട് വേര്‍ഷനുകള്‍ 6എസും 6 എസ് പ്ലസും ബുധനാഴ്ച വിപണിയില്‍ എത്താനിരിക്കുകയാണ്. ഇതിനകം തന്നെ ആളുകളെ ടീസ് ചെയ്ത 6 എസിനു വേണ്ടി കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍. പ്രഷര്‍ സെന്‍സിറ്റിവ് ഡിസ്‌പ്ലേ, ചെറിയ ബാറ്ററി, കൂടുതല്‍ മികച്ച ക്യാമറ എന്നിവയാണ് 6എസിന്റെയും 6 എസ് പ്ലസിന്റെയും പ്രത്യേകതകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News