ഹാസന്‍: ക്ഷേത്രത്തില്‍ പൂജയ്ക്കു കയറി ദളിത് സ്ത്രീകള്‍ക്കു പിഴ ശിക്ഷ. ദളിതരായതുകൊണ്ടു ക്ഷേത്രപ്രവേശനം നിഷേധിക്കാനാവില്ലെന്നു കാട്ടി ശിക്ഷ വിധിക്കപ്പെട്ട സ്ത്രീകളുടെ കരുത്തുറ്റ ചെറുത്തുനില്‍പ് ശ്രദ്ധേയമാകുന്നു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലുള്ള സിഗരനഹള്ളിയിലാണ് സംഭവം. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും തങ്ങളും പിരിവു നല്‍കാറുണ്ടെന്നും പിന്നെ എന്തിന്റെ പേരിലാണ് അയിത്തം കല്‍പിക്കുന്നതെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.
ഓഗസ്റ്റ് 31 നാണ് സംഭവം. ശ്രീ ബാസവേശ്വര സ്ത്രീ ശക്തി സംഘ പ്രത്യേക പൂജയുടെ ഭാഗമായാണ് സ്ത്രീകള്‍ ക്ഷേത്രത്തിലെത്തിയത്. ഉയര്‍ന്ന ജാതിയായ വൊക്കലിഗ സമുദായക്കാരും നാലു ദളിതരുമായ സ്ത്രീകളാണ് ക്ഷേത്രത്തിലെത്തിയത്. പൂജകള്‍ നടക്കുമ്പോള്‍ തന്നെ ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതിനെ ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍ത്തു. ഇതിനോട് വിയോജിച്ച് സ്ത്രീകളിലൊരാള്‍ രംഗത്തുവന്നപ്പോള്‍ ഉയര്‍ന്ന ജാതിക്കാരനായ ഒരാള്‍ മര്‍ദിക്കുകയും ചെയ്തു.
പിറ്റേദിവസം ഉയര്‍ന്ന ജാതിക്കാര്‍ ഒരു യോഗം വിളിക്കുകയും ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് സ്ത്രീകള്‍ ആയിരം രൂപ പിഴയടയ്ക്കണമെന്നു വിധിക്കുകയുമായിരുന്നു. ദളിതരായ സ്ത്രീകള്‍ കയറിയതു മൂലം പരിശുദ്ധി നഷ്ടമായെന്നും പുണ്യാഹം തളിക്കാനാണ് പണമെന്നുമായിരുന്നു നിര്‍ദേശം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ വീട്ടില്‍നിന്നു വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവമുണ്ടായ സ്ഥലം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here