കോട്ടയത്ത് പിണറായി വിജയന്‍ പ്രസംഗിച്ച സെമിനാര്‍ വേദിയിലേക്ക് എസ്എന്‍ഡിപിയുടെ പേരില്‍ പ്രതിഷേധം; പിന്നില്‍ ആര്‍എസ്എസെന്നു സിപിഐഎം
കോട്ടയത്ത്: സിപിഐഎം സംഘടിപ്പിച്ച സെമിനാറിന്റെ വേദിയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരുടേതെന്ന പേരില്‍ പ്രതിഷേധം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ടി കെ രാമകൃഷ്ണന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാര്‍ വേദിയിലേക്കാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെത്തിയ എസ്എന്‍ഡിപി പ്രവര്‍ത്തകരെന്ന നിലയിലെത്തിയവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്. പിണറായി വിജയന്‍ പ്രസംഗിച്ച് അല്‍പസമയം കഴിഞ്ഞപ്പോഴായിരുന്നു സംഭവം.
കോട്ടയം നഗരത്തില്‍ വച്ചിരുന്ന പരിപാടിയുടെ ഫഌക്‌സുകള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. നഗരത്തിലും വേദിയിലും സംഘര്‍ഷാന്തരീക്ഷമാണ്. പൊലീസ് ഇടപെട്ടാണ് അക്രമം നടത്തിയവരെ പിന്തിരിപ്പിച്ചത്. സംഭവുമായി ബന്ധമില്ലെന്ന് എസ്എന്‍ഡിപി നേതൃത്വം അറിയിച്ചു.
ശ്രീനാരായണ ഗുരുവിനെ ചെറുതായി കാണുന്ന പ്രസ്ഥാനമല്ല സിപിഐഎം എന്നു സെമിനാറില്‍ പിണറായി വിജയന്‍ പ്രസംഗിച്ച ശേഷമായിരുന്നു പ്രതിഷേധം. ശ്രീനാരായണ ധര്‍മത്തെ കുരിശേറ്റാന്‍ ശ്രമിക്കുകയാണ് ചിലര്‍. ഗുരുവിനോ നോക്കിലോ വാക്കിലോ ചെറുതായി കാണുന്നില്ല. ഗുരുധര്‍മം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം എന്നും പിണറായി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here