കാല്‍പന്തിന്റെ രാജാവ്, സാക്ഷാല്‍ പെലെ കൊല്‍ക്കത്തയില്‍ വരുന്നു; സന്ദര്‍ശനം 38 വര്‍ഷത്തിന് ശേഷം

കൊല്‍ക്കത്ത: കാല്‍പ്പന്തിന്റെ രാജാവ്, ഫുട്‌ബോള്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയിലേക്ക് എത്തുന്നു. 38 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പെലെ കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. ഐഎസ്എല്‍ പ്രമാണിച്ചാണ് താരരാജാവിന്റെ കൊല്‍ക്കത്തയിലേക്കുള്ള വരവ്. ക്രിക്കറ്റ് കടുവയും അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സഹ ഉടമയുമായ സൗരവ് ഗാംഗുലിയെ പെലെ സന്ദര്‍ശിക്കും. മത്സരങ്ങളില്‍ പെലെയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് സൂചന.

ഒക്ടോബര്‍ 11 മുതല്‍ 17 വരെ കൊല്‍ക്കത്തയിലും ഡല്‍ഹിയിലുമായി പെലെ ഉണ്ടാകും. 1977 ലാണ് പെലെ അവസാനമായി കൊല്‍ക്കത്തയില്‍ വന്നു പോകുന്നത്. അന്ന് ന്യൂയോര്‍ക്ക് കോസ്‌മോസിന്റെ താരമായിരുന്ന കറുത്തമുത്ത് മോഹന്‍ബഗാനുമായി സൗഹൃദ മത്സരത്തിനായിരുന്നു എത്തിയത്. മത്സരത്തില്‍ ഇരു ടീമുകളും 2 ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 56ാമത് സുബ്രതോ കപ്പിന്റെ ഫൈനലും ഇതിനിടയില്‍ നടക്കുന്നുണ്ട്. സുബ്രതോ കപ്പില്‍ പങ്കെടുക്കുന്ന ക!ഴിവുള്ള താരങ്ങളെ കാണാനും, അന്ത്യയിലെ ചെറിയ കുട്ടികളുമായി ഫുട്‌ബോള്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും താരം സമയം കണ്ടെത്തുമെന്നാണ് റിപ്പോര്‍ട്ട്.

1977-ല്‍ പെലെ കൊല്‍ക്കത്തയില്‍ കളിച്ച മത്സരത്തിന്റെ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here