130 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനത്തിന് എമര്‍ജന്‍സിം ലാന്‍ഡിംഗിനിടെ തീപിടിച്ചു; ദില്ലി വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം

ദില്ലി: നൂറ്റിമുപ്പതു യാത്രക്കാരുമായി വാരാണസിയില്‍നിന്നു ദില്ലിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനം ഹൈഡ്രോളിക് ലീക്ക് മൂലം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തീപിടിച്ചു. രക്ഷാപ്രവര്‍ത്തകരുടെയും പൈലറ്റിന്റെയും സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചു. ചില യാത്രക്കാര്‍ക്കു പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രാത്രി ഏഴരയോടെയാണ് സംഭവം.

വിമാനത്തിന്റെ നോസ് വീലിലാണ് തീപിടിച്ചത്. വിമാനം ഇപ്പോഴും റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഊഴംകാത്തു പറക്കുന്നതിനിടയിലാണ് സാങ്കേതികത്തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ നോസ് വീലിന് തീപിടിച്ചു.

ഉടന്‍തന്നെ വിമാനത്താവളത്തില്‍ സജ്ജമായി നിന്ന രക്ഷാപ്രവര്‍ത്തകരും ഫയര്‍ യൂണിറ്റുകളും തീകെടുത്തി. യാത്രക്കാരെ പുറത്തെത്തിക്കുന്നതിനിടയിലാണ് ചിലര്‍ക്കു പരുക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel