കാസര്‍ഗോഡ് ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം; അന്വേഷണം കര്‍ണാടകയിലേക്കും

കാസര്‍ഗോഡ്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സൂചന. പൊലീസ് അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച് സൂചന ലഭിച്ചത്. പ്രതികള്‍ക്ക് കര്‍ണാടക ബന്ധമുള്ളതായി സംശയമുണ്ട്. അതുകൊണ്ട് അന്വേഷണം കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. അന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ സഹായവും തേടും. പ്രതികളെ പ്രാദേശികമായി ആരൊക്കെയോ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ ഉച്ചയ്ക്കാണ് കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്.

പട്ടാപ്പകല്‍ ബൈക്കിലെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ ബന്ദികളാക്കിയാണ് ബാങ്കില്‍ കവര്‍ച്ച നടത്തിയത്. 12 ലക്ഷം രൂപയും 21 കിലോ സ്വര്‍ണവുമാണ് കവര്‍ന്നത്. ബാങ്കിലെത്തിയ സംഘം കത്തി കാണിച്ച് ജീവനക്കാരെ ബന്ദികളാക്കിയ ശേഷം ലോക്കറും മറ്റും തുറപ്പിക്കുകയായിരുന്നു. മുഖംമൂടി ധരിച്ച സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. ബാങ്കിലെത്തിയ ഒരു സ്ത്രീയുടെ മാലയും സംഘം പൊട്ടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News