ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത 3 ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു; പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം; പ്രതിഷേധം ശക്തം

കണ്ണൂര്‍: കണ്ണൂര്‍ നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ മൂന്ന് ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. പൊലീസ് ആര്‍എസ്എസുമായി ഒത്തുകളിക്കുകയാണെന്ന് ആരോപണം ശക്തമായി. അറസ്റ്റിലായവരെ ഒരു രാത്രിക്കുള്ളില്‍തന്നെ വിട്ടയച്ചതില്‍ പ്രതിഷേധം ശക്തമായി.

ന്യൂമാഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. വൈശാഖ്, പ്രശോഭ്, റിഗില്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ നങ്ങാറത്ത് പീടികയില്‍ കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെയാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ കൈവെട്ടി മാറ്റിയത്. ശ്രീമുദ്ര കലാസാംസ്‌കാരിക ഓഫീസ് അക്രമിക്കുകയും പ്രതിമയോട് ചേര്‍ന്നുള്ള സിപിഐഎമ്മിന്റെ സ്തൂപവും തകര്‍ത്തിരുന്നു. അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം അന്നു തന്നെ പറഞ്ഞിരുന്നു. പൊലീസും ആര്‍എസ്എസും ഗുഢാലോചന നടത്തുകയാണെന്ന് സംഭവത്തെക്കുറിച്ചു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News