കേന്ദ്രമന്ത്രിമാര്‍ക്കെന്താ നൃത്തം ചെയ്താല്‍.? കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വേദിയില്‍ ചുവടു വയ്ക്കുന്ന സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗറും; വീഡിയോ കാണാം

ഹരിയാന: കേന്ദ്രമന്ത്രിമാരാണെന്ന് കരുതി നൃത്തം ചെയ്യരുതെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ. കോളജില്‍ പരിപാടിക്ക് പോയപ്പോള്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ഹര്‍സിമ്രത് കൗറിനും ഒരു മോഹം. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഒന്നു ചുവടുവച്ചാല്‍ എന്താണെന്ന്. പിന്നെ ഒട്ടും അമാന്തിച്ചില്ല. നേരെ സ്റ്റേജിലേക്ക് ചെന്നു. വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ കയറി നൃത്തം ചെയ്യാനും തുടങ്ങി. ഗിദ്ദ എന്ന നാടോടി നൃത്തത്തിനാണ് ഇരുവരും ചുവടുവച്ചത്. കേന്ദ്രമന്ത്രിമാരും തങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ട വിദ്യാര്‍ത്ഥിനികള്‍ക്കും ആവേശമായി. ഹര്‍സിമ്രത് കൗറിന്റെ ഭര്‍തൃപിതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദലും സദസ്സിലുണ്ടായിരുന്നു.

വീഡിയോ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News