യുഎസ് ഓപ്പണ്‍; റോജര്‍ ഫെഡററും വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍

വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ലോക രണ്ടാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും അഞ്ചാം സീഡ് സ്റ്റാന്‍ വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍ കടന്നു. 13-ാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്‌നറെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഫെഡററുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്‌കോര്‍ 7-6, 7-6, 7-5. അമേരിക്കയുടെ ഡൊണാള്‍ഡ് യംഗിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് വാവ്‌റിങ്ക ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-4, 1-6, 6-3, 6-4.

അഞ്ചുതവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ക്ക് 13-ാം സീഡ് ഇസ്‌നറില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. ആദ്യ രണ്ട് സെറ്റുകളും തുല്യതയിലായ ശേഷമാണ് ഫെഡറര്‍ നേടിയത്. അവസാന സെറ്റില്‍ ഇസ്‌നര്‍ പൊരുതി നോക്കിയെങ്കിലും സാധിച്ചില്ല. ക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റ് ആണ് ഫെഡററുടെ എതിരാളി. വാവ്‌റിങ്കയ്ക്ക് റഷ്യയുടെ കെവിന്‍ ആന്‍ഡേഴ്‌സണാണ് എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here