നാട്ടില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസുമായി പൊലീസ് ഒത്തുകളിക്കുന്നെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: തലശേരി നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതു പൊലീസുമായുള്ള ഒത്തുകളിക്കു തെളിവാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നാട്ടില്‍ ബോധപൂര്‍വം കുഴപ്പം വ്യാപിപ്പിക്കാന്‍ ആര്‍ എസ് എസ് ആസൂത്രണം ചെയ്തതാണ് ശ്രീനാരായണ പ്രതിമ തകര്‍ത്തത് അടക്കമുള്ള സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും അക്രമികളെ പിടികൂടി ജയിലില്‍ അടക്കുന്നതിനു പകരം, ആര്‍ എസ് എസും പോലീസും ഒത്തു കളിക്കുകയാണുണ്ടായതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ആര്‍ എസ് എസ് അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതെന്നും ഈ കാപട്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…

തലശ്ശേരി നങ്ങാറത്ത് പീടികയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത് കരം വെട്ടി പൊന്തക്കാട്ടിലെറിഞ്ഞ മൂന്നു ആർ എസ് എസുകാരെ …

Posted by Pinarayi Vijayan on Monday, September 7, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News