പയ്യന്നൂര്‍ ഹക്കീം വധക്കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി:പയ്യന്നൂരില്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിനെ കൊന്ന് കത്തിച്ച കേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ മറികടന്നാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഹക്കീമിന്റെ ഭാര്യ സി.കെ സീനത്തും ആക്ഷന്‍ കൗണ്‍സിലും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്യുകയും ചെയ്തു. പയ്യന്നൂരിലെ ജനകീയ സമരത്തിന്റെ വിജയമാണ് കേസ് സിബിഐക്ക് കൈമാറാനുള്ള ഉത്തരവ്.

കഴിഞ്ഞ ഫെബ്രുവരി പത്തിന് രാവിലെയാണ് കൊറ്റി ജുമാമസ്ജിദ് പറമ്പില്‍ ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പിന്നീടാണ് കൊലപാതകത്തിന് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇല്ലാതായ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹക്കീമിന്റെ ഭാര്യ സി.കെ സീനത്തും നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel