വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ശൃംഖലയായ ആമസോണ്‍ സ്വന്തം ടാബ്‌ലറ്റ് രംഗത്തിറക്കാന്‍ ഉദ്ദേശിക്കുന്നു. ഈ അവധിക്കാലത്ത് ആമസോണിന്റെ സ്വന്തം ടാബ്‌ലറ്റ് നിങ്ങളെ തേടിയെത്തും. 6 ഇഞ്ച് സ്‌ക്രീനുമായാണ് ആമസോണിന്റെ സ്വന്തം ടാബ്‌ലറ്റ് എത്താന്‍ പോകുന്നത്. ഒരു സ്പീക്കറും ഉണ്ടാകും ടാബിന്. ആമസോണിന്റെ തന്നെ ഫയര്‍ ടാബ്‌ലറ്റിനേക്കാള്‍ വില കുറവാണ് പുതിയ ടാബിന്. ഫയറിന് വില 99 ഡോളറായിരുന്നെങ്കില്‍, ഇനി വരുന്നതിന് വെറും 50 ഡോളര്‍ മാത്രമായിരിക്കും വില. അതായത് ഇന്ത്യന്‍ രൂപ 3,300 രൂപ മാത്രം.
എന്നാല്‍, പുതിയ ടാബ്‌ലറ്റിനെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ആമസോണ്‍ തയ്യാറായിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ രണ്ട് ടാബ്‌ലറ്റുകള്‍ കൂടി ആമസോണ്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 8 ഇഞ്ച് സ്‌ക്രീനില്‍ ഒരു ടാബ്‌ലറ്റും 10 ഇഞ്ച് സ്‌ക്രീനില്‍ മറ്റൊന്നുമാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. ഫയര്‍ ടാബ്‌ലറ്റുകള്‍ സ്‌ക്രീന്‍ സേവറുകളായി പരസ്യങ്ങള്‍ കാണിക്കാറുണ്ട്. പുതിയ ടാബില്‍ ഇങ്ങനെ ഉണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post