കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ മൂന്ന് കുട്ടികളെ കൊന്നു. മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റില്‍

ബംഗളുരു: കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്റെ ക്രൂരത. കാമുകിയുടെ മൂന്ന് കുട്ടികളെ കാമുകന്‍ കൊന്നു. കുട്ടികളുടെ മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി. ബംഗളുരുവിലാണ് സംഭവം. കുട്ടികളുടെ അമ്മ നഗീന ബീഗത്തിന്റെ കാമുകന്‍ ഫഹീം ബേഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ (8), അഫ്രീന്‍ (6), അഫ്‌നാന്‍ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിയുടെ മൃതദേഹം സമീപത്തെ മാന്‍ഹോളില്‍ നിന്നാണ് കണ്ടെത്തിയത്. മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. ബംഗളുരുവിലെ ബാണസ്‌വാടിയിലാണ് ക്രൂരത അരങ്ങേറിയത്.

പ്രതി ഫഹീം ബേഗ് പൊലീസിനോട് കുറ്റം സമ്മതിച്ചു. കുട്ടികളുടെ അമ്മ നഗീന ബീഗത്തെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് കൃത്യം ചെയ്തതെന്നാണ് പ്രതിയുടെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News