സംസ്ഥാനത്തു വ്യാപകമായി ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു; മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും വയനാട്ടില്‍ പത്താം ക്ലാസിലെയും ചോദ്യക്കടലാസ് പുറത്ത്; അന്വേഷിക്കുമെന്ന് ഡിപിഐ

മലപ്പുറം/കല്‍പറ്റ: സംസ്ഥാനത്തു സ്‌കൂളുകളില്‍ നടക്കുന്ന ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ചോര്‍ന്നു. വയനാട് ജില്ലയില്‍ പത്താം ക്ലാസിലെയും മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്. വയനാട് അമ്പലവയല്‍ തോമാട്ടുചാല്‍ സ്‌കൂളിലാണ് ചോര്‍ച്ച.

ഇന്നു നടന്ന പത്താം ക്ലാസ് മലയാളം ചോദ്യക്കടലാസിന്റെ പിന്നില്‍ നാളെ നടക്കേണ്ട ഹിന്ദി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ അച്ചടിക്കുകയായിരുന്നു. മലപ്പുറം ജില്ലയില്‍ ഒമ്പതാം ക്ലാസിലെ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യക്കടലാസാണ് ചോര്‍ന്നത്.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇക്കുറി ഓണാവധി കഴിഞ്ഞാണ് ഓണപ്പരീക്ഷ നടത്തുന്നത്. ഇതിന്റെ ചോദ്യക്കടലാസുകളാണ് വ്യാപകമായി ചോര്‍ന്നത്.

ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് പത്താം ക്ലാസ് ഹിന്ദി പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. ഒന്‍പതാം ക്ലാസിലെ ഭൗതിക ശാസ്ത്രത്തിന്റെയും മറ്റ് പരീക്ഷകളും മാറ്റമില്ലാതെ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News