വര്‍ഗ്ഗീയ – സാമുദായിക ശക്തികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍; സാംസ്‌കാരിക പുരോഗതിയെ പിന്നോട്ടടിക്കുന്നു എന്നും വിഎസ്

പത്തനംതിട്ട: വര്‍ഗ്ഗീയ – സാമുദായിക ശക്തികള്‍ പരസ്യമായി ഒന്നിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. നേരത്തെ മടിച്ച് നിന്ന സാമുദായിക ശക്തികള്‍ പരസ്യമായി വര്‍ഗ്ഗീയത വിളമ്പുന്നു. കേരളം നേടിയെടുത്ത സാംസ്‌കാരിക പുരോഗതിയെ പിന്നോട്ടടിക്കുകയാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട പ്രക്കാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here