പരിഹാരമാകാതെ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം; 20,000 പേര്‍ക്ക് അഭയം നല്‍കുമെന്ന് വെനസ്വേല

കാരക്കസ്: സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം യൂറോപ്പിന് തലവേദനയായി തുടരുകയാണ്. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. പ്രായോഗിക പരിഹാര മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍ ഐക്യരാഷ്ട്ര സഭയ്ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അഭയാര്‍ത്ഥി പ്രശ്‌നം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തലവേദനയായി തുടരുകയാണ്. ഇതിനിടയിലാണ് ലാറ്റിനമേരിക്കയിലെ വെനസ്വേല എന്ന കൊച്ചുരാജ്യം കഴിയുന്നത്ര അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്.

സിറിയയില്‍ നിന്നുള്ള 20,00 അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുമെന്ന് വെനസ്വേല പ്രഖ്യാപിച്ചു. തലസ്ഥാനമായ കാരക്കസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ തീരുമാനം പ്രഖ്യാപിച്ചത്. ഇത്രയും വലിയ മാനുഷിക പ്രശ്‌നത്തില്‍ തീരുമാനമെടുക്കാതെ ഇനിയും മനുഷ്യര്‍ മരിച്ചു വീഴാന്‍ കാത്തിരിക്കുന്നത് എന്തിന് എന്നാണ് നിക്കോളാസ് മഡ്യൂറോ ഉയര്‍ത്തുന്ന ചോദ്യം.

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉള്‍പ്പടെ വേഗത്തില്‍ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതമാകും. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ കഴിഞ്ഞ 4 വര്‍ഷത്തിനകം 40 ലക്ഷത്തിലധികം ആളുകളാണ് പലായനം ചെയ്തത് എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

കമ്യൂണിസ്റ്റ് രാജ്യമായ വെനസ്വേല നേരത്തെ തന്നെ സിറിയന്‍ സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പിന്തുണ നേരത്തെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അറിയിച്ചിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ നിലപാടുകളാണ് സിറിയയിലെ അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമാക്കാന്‍ കാരണമെന്നാണ് വെനസ്വേലയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News