കണ്ണൂര്‍ നഗരമധ്യത്തില്‍ സദാചാര പൊലീസിന്റെ വിളയാട്ടം; വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ടൗണില്‍ സദാചാരഗുണ്ടകളുടെ വിളയാട്ടം. ബാങ്കില്‍ പണമടയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് മര്‍ദ്ദനം. ബൈക്കില്‍ സഞ്ചരിച്ച യുവാവിനെയും യുവതിയെയുമാണ് ഒരു സംഘം സദാചാര ഗുണ്ടകള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. മുസ്ലിം പെണ്‍കുട്ടിയെ കൂടെക്കൂട്ടി എന്ന പേരിലാണ് മര്‍ദ്ദനം. കണ്ണൂര്‍ ഐഎഫ്ടി കോളജിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. മുണ്ടേരി സ്വദേശി അഹമ്മദ്, വാരം സ്വദേശി മുഷ്താഖ്, ചാലാട് സ്വദേശി മുഹമ്മദ് സജീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News