ആര്‍എസ്എസ് അക്രമം തുടരുന്നു; കോട്ടയത്ത് സിപിഐഎം ഓഫീസിന് നേരെ ആക്രമണം; ഓഫീസ് കത്തിക്കാന്‍ ശ്രമം; ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു

കോട്ടയം: കോട്ടയം ചെങ്ങളത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസ് ആക്രമണം. പ്രകടനമായി എത്തി പിണറായി വിജയന്റെ കോലം കത്തിച്ച് ബ്രാഞ്ച് കമ്മിറ്റി ഓഫീസിലേക്ക് എറിഞ്ഞു. ഓഫീസ് കത്തിക്കാന്‍ ശ്രമിച്ചു. ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മേശകളും കസേരകള്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇന്നത്തെയും ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News