ഇന്ത്യാ-പാക് അതിര്‍ത്തിരക്ഷാ തലവന്‍മാരുടെ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ദില്ലി: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കമാകും. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി സംരക്ഷണ സേനാ തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തും. പാക് റെയ്‌ഞ്ചേഴ്‌സ് തലവന്‍ ഉമര്‍ ഫറൂഖ് ബുര്‍ക്കിയും ബിഎസ്എഫ് തലവന്‍ ദേവേന്ദ്രകുമാര്‍ പഥക്കും തമ്മിലാണ് കൂടിക്കാഴ്ച. ഇന്ത്യാ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം റദ്ദായതിന് പിന്നാലെയുള്ള സൈനികതല യോഗം ഏറെ നിര്‍ണായകമാണ്.

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നുഴഞ്ഞുകയറ്റവും സംഘര്‍ഷവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ജൂലൈയില്‍ റഷ്യയിലെ ഉഫയില്‍ നടത്തിയ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് യോഗം. പാക് റെയ്‌ഞ്ചേഴേസ് ഡയറക്ടര്‍ ജനറല്‍ ഉമര്‍ ഫാറൂഖ് ബുര്‍ക്കിയുടെ നേതൃത്വത്തില്‍ 16 അംഗ സംഘമാണ് ദില്ലിയില്‍ എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News