ഫോര്‍ട്ടുകൊച്ചി ദുരന്തം; കൊച്ചി കോര്‍പ്പറേഷനില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍; കോര്‍പ്പറേഷനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊച്ചി കോര്‍പ്പറേഷന്‍ പ്രത്യേക കൗണ്‍സില്‍ ചേരും. ബോട്ട് സര്‍വീസ് നടത്തിപ്പിനെതിരെ വ്യാപക പരാതി ഉയരുകയും കരാറുകാര്‍ക്ക് കോര്‍പ്പറേഷന്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്ന് ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം. രാവിലെ 10 ന് കൗണ്‍സില്‍ ആരംഭിക്കും.
യോഗം പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.

അതേസമയം, ബോട്ട് ദുരന്തത്തോട് അധൃകതര്‍ തുടരുന്ന അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കും. ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച്, 15 കിലോ മീറ്റര്‍ സഞ്ചരിച്ച് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സമാപിക്കും. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുക, ബദല്‍ യാത്രാമാര്‍ഗം ഒരുക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News