വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ലോക ഒന്നാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം സെമിഫൈനലില്‍ കടന്നു. ചൈനീസ് തായ്‌പേയ് സഖ്യത്തെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സാനിയ-ഹിന്‍ഗിസ് സഖ്യത്തിന്റെ സംമിപ്രവേശം. 9-ാം സീഡ് ഹാവോ ചിങ് ചാന്‍-യംഗ് യാന്‍ ചാന്‍ സഖ്യത്തെയാണ് സാനിയ-ഹിന്‍ഗിസ് സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ 7-6,6-1.
ആദ്യസെറ്റില്‍ മാത്രമാണ് ചൈനീസ് സഖ്യം ഇന്തോ-സ്വിസ് സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തിയത്. ആദ്യ സെറ്റ് സമനിലയിലായ ശേഷമാണ് സാനിയ സഖ്യം നേടിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ അനായാസം ചൈനീസ് സഖ്യത്തെ കീഴടക്കി. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് സാനിയ യുഎസ് ഓപ്പണ്‍ ഡബിള്‍സിന്റെ സെമിയില്‍ കടക്കുന്നത്. കഴിഞ്ഞ വര്‍ഷം സെമിയില്‍ പുറത്താവുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here