വെയ്ന്‍ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍; കരിയറില്‍ 50 അന്താരാഷ്ട്ര ഗോള്‍ തികച്ചു

ലണ്ടന്‍: വെയ്ന്‍ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനായി. കരിയറില്‍ 50 അന്താരാഷ്ട്ര ഗോളുകള്‍ തികച്ചാണ് റൂണി ഈ നേട്ടം കൈവരിച്ചത്. ബോബി ചാള്‍ട്ടന്റെ 45 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് റൂണി തകര്‍ത്തത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ യൂറോപ്യന്‍ ക്വാളിഫയിംഗ് മത്സരത്തില്‍ നേടിയ ഗോളാണ് റൂണിയെ റെക്കോര്‍ഡ് ഭേദിക്കാന്‍ തീരുമാനിച്ചത്. റൂണിയുടെ ഈ ഗോളിന്റെ ബലത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പിച്ചു.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഗോളാക്കിയാണ് റൂണി തന്റെ ചരിത്രനേട്ടം കുറിച്ചത്. ബോബി ചാള്‍ട്ടണായിരുന്നു ഇക്കാമത്രയും ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് കയ്യടക്കി വെച്ചിരുന്നത്. തന്റെ 30-ാം വയസ്സിനു മുമ്പ് ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് തന്നെ തേടി എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് 29കാരനായ റൂണി പറയുന്നു. വല്ലാത്ത അഭിമാനം തോന്നുന്നതായും മത്സരശേഷം വികാരാധീനനായി റൂണി പറഞ്ഞു. ഭാവിയിലും ടീമിനെ വിജയിപ്പിക്കാനുള്ള ശ്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റൂണി പറഞ്ഞു.

ഗ്രൂപ്പ് ഇയില്‍ നിന്ന് ഇതിനകം തന്നെ ഇംഗ്ലണ്ട് യോഗ്യത നേടിയിട്ടുണ്ട്. ഓസ്ട്രിയ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി യൂറോ പോലൊരു വലിയ ടൂര്‍ണമെന്റിന് യോഗ്യത നേടി. നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ മാസിഡോണിയക്കെതിരെ വിയര്‍ത്താണ് വിജയിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിനിന്റെ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here