ബംഗ്ലാദേശിനെതിരായ ഇന്ത്യ എ ടീമില്‍ സഞ്ജു സാംസണ്‍; ഏകദിന ടീമിനെ ഉന്‍മുക്ത് ചന്ദ് നയിക്കും

മുംബൈ: ബംഗ്ലാദേശ് എക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ ഉന്‍മുക്ത് ചന്ദ് ആണ് നയിക്കുക. ഈമാസം 16, 18, 20 തിയ്യതികളില്‍ ബംഗളൂരുവിലാണ് മൂന്ന് ഏകദിന മത്സരങ്ങള്‍ നടക്കുക. ഒരു ത്രിദിന മത്സരവും ഇന്ത്യ എ ബംഗ്ലാദേശിനെതിരെ കളിക്കും. ത്രിദിന മത്സരത്തിനുള്ള ടീമിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ഈ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല.

ഉന്‍മുക്ത് ചന്ദ്, മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, കരുണ്‍ നായര്‍, കുല്‍ദീപ് യാദവ്, കരണ്‍ ശര്‍മ്മ, ജയന്ത് യാദവ്, റിഷി ധവാന്‍, എസ് അരവിന്ദ്, ധവാല്‍ കുല്‍ക്കര്‍ണി, റുഷ് കലാരിയ, ഗുര്‍കീറത് സിംഗ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ഈ ടൂര്‍ണമെന്റിലും സ്ഥാനം നേടിക്കൊടുത്തത്. ത്രിരാഷ്ട്ര ഫൈനലില്‍ തോല്‍വിയിലേക്ക് പോകുകയായിരുന്ന ഇന്ത്യയെ ഗുര്‍കീറതും സഞ്ജുവും ചേര്‍ന്ന് വിജയത്തിലേക്ക് നയിച്ചു. അന്ന് 39 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News