ഇന്ത്യ ഹിന്ദുസ്ഥാനല്ല ബാനിസ്താനാണെന്ന് സൊനാക്ഷി സിന്‍ഹ; സങ്കുചിത ചിന്തക്കാരെന്ന് സോനം കപൂര്‍; ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച താരങ്ങള്‍ക്ക് ട്വിറ്ററില്‍ പൊങ്കാല

മുംബൈ: മുംബൈയില്‍ കുറച്ച് ദിവസമായി തുടരുന്ന ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടിമാരായ സൊനാക്ഷി സിന്‍ഹയും സോനം കപൂറും. സ്ത്രീവിദ്വേഷികളായ സങ്കുചിത ചിന്തക്കാരുടെ കാര്യത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമായിരിക്കും എന്നുപറഞ്ഞാണ് സോനം കപൂര്‍ രംഗത്തെത്തിയത്. ബീഫ് നിരോധനത്തിനെതിരായ ഒരു ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് സോനം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. സോനത്തിന്റെ സ്ത്രീവിദ്വേഷ പരാമര്‍ശത്തിനെതിരെയാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്.

എന്നാല്‍, ബീഫ് നിരോധനം എന്നതിലുപരി സമൂഹത്തിന്റെ പൊതുമനോഭാവത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് വ്യക്തമാക്കി സോനം കപൂര്‍ രംഗത്തെത്തി. മാത്രല്ല, പുരുഷന്‍മാരല്ല സ്ത്രീകളാണ് തന്നെ വിവരദോഷികള്‍ എന്നു വിളിക്കുന്നതെന്നും സോനം വ്യക്തമാക്കി. അതേസമയം, പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്, മാധ്യമപ്രവര്‍ത്തകന്‍ ബര്‍കാ ദത്ത്, നടി മോണിക്കാ ദോഗ്ര എന്നിവര്‍ സോനത്തിന് പിന്തുണയുമായി രംഗത്തെത്തി.  


സോനത്തിന്റെ ട്വീറ്റിന് തൊട്ടുപിന്നാലെ സൊനാക്ഷി സിന്‍ഹയും നിരോധനത്തിനെതിരെ രംഗത്തെത്തി. ഇന്ത്യ ബാനിസ്താന്‍ ആണെന്നായിരുന്നു സൊനാക്ഷിയുടെ ട്വീറ്റ്. വിഡ്ഢിത്തം ആണ് നിരോധനം എന്നും ട്വിറ്ററില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒരേവിഷയത്തില്‍ ഇരട്ടത്താപ്പ് ശരിയല്ലെന്ന് പറഞ്ഞ് ആളുകള്‍ ട്വിറ്ററില്‍ സൊനാക്ഷിക്കെതിരെ രംഗത്തെത്തി. ഇതിനു മുന്‍പ് മൃഗങ്ങളെ കൊല്ലുന്നതിനെതിരെ സൊനാക്ഷി സിന്‍ഹ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ബീഫ് നിരോധനത്തിനെതിരെയും രംഗത്തെത്തിയതാണ് ആളുകളെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News