ദില്ലി: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. ഇതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി ഇതിനായി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പലഘട്ടങ്ങളിലായാകും തെരഞ്ഞെടുപ്പ എന്നാണ് സൂചന. ഒക്ടോബര്‍ രണ്ടാം വാരം മുതലാകും തെരഞ്ഞെടുപ്പ്. 2010ല്‍ ആറ് ഘട്ടമായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടത്തിയത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ വാക് പോരാണ് ബീഹാറില്‍ അരങ്ങേറുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാന മന്ത്രി നരേന്ദ്രമോദിയും തമ്മിലാണ് വാക് യുദ്ധം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് 1.65 ലക്ഷം കോടി രൂപയുടെ പാക്കേജാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായാണ് തുക നല്‍കുന്നതെന്നായിരുന്നു വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനം മാത്രമാണിതെന്നായിരുന്നു ജനതാ പരിവാറിന്റെ എതിര്‍ പ്രചരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here