മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് വെള്ളാപ്പള്ളി നടേശന്‍; നിശ്ചലദൃശ്യ വിവാദത്തില്‍ മുന്നോട്ട് പോകാനില്ലെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗുരുവിന്റെ നിശ്ചല ദൃശ്യം സംബന്ധിച്ച വിഷയത്തില്‍ വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല. ക്ഷമ പറഞ്ഞിരുന്നുവെങ്കില്‍ സിപിഐഎമ്മുമായുള്ള പ്രശ്‌നം അവസാനിക്കുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇതിന് ശേഷം എസ്എന്‍ഡിപി യോഗം നിലപാട് പ്രഖ്യാപിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതികരിക്കേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News