ഞങ്ങള്‍ സന്തുഷ്ടരാണ്; ദാമ്പത്യം സുഖകരമല്ലെന്ന് പറഞ്ഞവര്‍ക്ക് കുളിക്കുന്ന ചിത്രങ്ങളിലൂടെ മറുപടി നല്‍കി യുവദമ്പതികള്‍

പ്രൊഫസര്‍ ഗ്രീനും ഭാര്യ മിലി മക്കിന്റോഷും രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്. എന്നാല്‍, എന്തോ ചെറിയ ചില അസ്വാരസ്യങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ അകന്നു കഴിയുകയാണെന്ന് ആളുകള്‍ പ്രചരിപ്പിച്ച് തുടങ്ങി. ഇതിന് ഇരുവരും മറുപടി നല്‍കിയത് വിചിത്രമായ രീതിയിലായിരുന്നു. കുളിക്കുന്ന സമയത്തെ നഗ്ന ചിത്രങ്ങള്‍ അവര്‍ക്ക് ഷെയര്‍ ചെയ്തു കൊണ്ടാണ് ഇരുവരും മറുപടി നല്‍കിയത്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഒരുമിച്ച് ഒരു തെറാപ്പിസ്റ്റിനെ കണ്ടിരുന്നെന്നും ഞങ്ങള്‍ സന്തുഷ്ടരാണെന്നും ഇരുവരും നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. റിയാലിറ്റി ഷോ താരമാണ് മിലി മക്കിന്റോഷ്.

MILLIE

രാത്രിയില്‍ മിലിയും പ്രൊഫസറും കുളിക്കുമ്പോഴാണ് ഗ്രീന്‍ ചിത്രങ്ങള്‍ എടുത്തത്. ഭാര്യയുടെ നഗ്നമായ മാറിടം സ്വന്തം കാലുകൊണ്ട് മറച്ചുപിടിച്ചു കൊണ്ടാണ് ഗ്രീന്‍ ചിത്രങ്ങള്‍ എടുത്തത്. സെലിബ്രിറ്റികളായ ഇരുവരുടെയും ദാമ്പത്യം പ്രശ്‌നത്തിലാണെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തില്‍ വാര്‍ത്തയും പുറത്തുവന്നിരുന്നു. മുന്‍ മെയ്ഡ് ഇന്‍ ചെല്‍സി താരമായ മിലിയും സ്റ്റീഫന്‍ മാന്‍ഡേഴ്‌സണ്‍ എന്ന ഭര്‍ത്താവ് ഗ്രീനുംതെറാപ്പിസ്റ്റിനെ കണ്ടിരുന്നു. ഇത് ആദ്യമായല്ല ഗ്രീന്‍ മിലിയുടെ ഇത്തരം ചിത്രങ്ങള്‍ പുറത്തുവിടുന്നത്. വസ്ത്രമില്ലാത്ത തന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് പ്രതികാരമായി മിലിയുടെ കുളിക്കുന്ന ഒരു ചിത്രം രണ്ടുമാസം മുമ്പും ഗ്രീന്‍ പോസ്റ്റ് ചെയ്തിരുന്നു.

MILLEIII

ഇക്കാര്യം ഗ്രീന്‍ സമ്മതിക്കുകയും ചെയ്തു. തങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നെന്നും തെറാപ്പിസ്റ്റിനെ കണ്ടതായും ഗ്രീന്‍ പറഞ്ഞു. തങ്ങള്‍ ഒരുമിച്ചാണ് തെറാപ്പിസ്റ്റിനെ കണ്ടതെന്നും ഇപ്പോള്‍ തങ്ങള്‍ സന്തുഷ്ടരായി ജീവിക്കുന്നുണ്ടെന്നും ഗ്രീന്‍ സാക്ഷ്യപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News