ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി. 6 ശതമാനം വര്‍ദ്ധനയാണ് ക്ഷാമബത്തയില്‍ വരുത്തിയത്. 113ല്‍ നിന്നും 119 ശതമാനമായാണ് വര്‍ദ്ധന. 2015 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ദില്ലിയില്‍ ചേര്‍ന്നകേന്ദ്ര മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായാണ് വര്‍ദ്ധന.
48 ലക്ഷം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 55 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്കും തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. 2015 ജൂലൈ വരെയുള്ള ഒരുവര്‍ഷത്തെ ഉപഭോക്തൃ സൂചിക അനുസരിച്ചാണ് വര്‍ദ്ധന. നേരത്തെയും ക്ഷാമബത്ത 6 ശതമാനം കൂട്ടിയിരുന്നു. ഏപ്രിലില്‍ വരുത്തിയ വര്‍ദ്ധനയ്ക്ക് ജനുവരി മുതലായിരുന്നു മുന്‍കാല പ്രാബല്യം. 107ല്‍ നിന്ന് 113 ശതമാനമായാണ് അന്ന് കൂട്ടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here