തട്ടത്തിന്‍ മറയത്തിലൂടെ മലയാളിക്കു പ്രിയങ്കരിയായ ഇഷ തല്‍വാറിന്റെ അടുത്ത മുഖം ദിലീപിന്റെ കാമുകിയായി. ഷാഫിയുടെ അടുത്ത ചിത്രം ടു കണ്‍ട്രീസിലാണ് ദിലീപിന്റെ കാമുകിയായി ഇഷ തല്‍വാര്‍ എത്തുന്നത്. മമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക.
സിമ്രാന്‍ എന്നാണ് ഇഷയുടെ കഥാപാത്രത്തിന്റെ പേര്. കേരളത്തിലും കാനഡയിലുമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിജു എസ് ബാവ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം നാളെയുടെ ചിത്രീകരണം അടുത്തിടെയാണ് ഇഷ പൂര്‍ത്തിയാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here