ദില്ലി: ബിഹാര്‍ നിയമസഭയിലേക്ക് അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യഘട്ടം. 16 ന് രണ്ടാം ഘട്ടവും 28 നു മൂന്നാംഘട്ടവും നവംബര്‍ ഒന്നിനു നാലാംഘട്ടവും അഞ്ചിന് അഞ്ചാം ഘട്ടവും നടക്കും. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. നവംബര്‍ 29നാണ് നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നത്.
243 മണ്ഡലങ്ങളിലായി 6.68 കോടി വോട്ടര്‍മാരാണ് ബിഹാറിലുള്ളത്. സാമുദായിക സൗഹാര്‍ദം ഉറപ്പാക്കുന്നതായിരിക്കും തെരഞ്ഞെടുപ്പു നടപടികളെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കും. 47 മണ്ഡലങ്ങള്‍ക്കു മാവോവാദികളുടെ ഭീഷണിയുണ്ട്. സുരക്ഷ ഒരുക്കാനും നിരീക്ഷിക്കാനും ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിക്കും. പെയ്ഡ് ന്യൂസിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here