കേരളത്തിലെ മാതൃക കണ്ടു ഹൈദരാബാദിലും ഷീ ടാക്‌സി ഓട്ടം തുടങ്ങി; ആശംസകളുമായി ബാഹുബലി സംവിധായകന്‍ രാജമൗലി

ഹൈദരാബാദ്: സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യാത്രചെയ്യുമ്പോള്‍ സുരക്ഷിതത്വ ഭീതിയില്ലാതാക്കാന്‍ കേരളത്തില്‍ നടപ്പാക്കിയ ഷീ ടാക്‌സി മാതൃകയില്‍ ഹൈദരാബാദിലും ടാക്‌സിക്കാറുകള്‍. ഷീ കാബ്‌സ് എന്ന പേരില്‍ കേരളത്തിലെ അതേ മാതൃകയിലാണ് തെലങ്കാന സര്‍ക്കാരും പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് എല്ലാ ആശംസയും നേര്‍ന്നു ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

ഹൈദരാബാദില്‍ പുതിയൊരു സേവനം ഷീ കാബ്സ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്നു. ജിപിഎസ് ട്രാക്കിംഗോടെ സ്ത്രീകള്‍ക്കുള്ള കാബുകളാണിത്. ഓരോ ടാക്‌സിയും അപായ ഘട്ടങ്ങളില്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടാവുന്ന പ്രത്യേക ബട്ടണും ഘടിപ്പിച്ചിട്ടുള്ളതാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ വലിയൊരു ചുവടാണ് ഇത്. എല്ലാ ആശംസകളും എന്നാണ് രാജമൗലി പോസ്റ്റ് ഇട്ടത്.

ഇന്നലെയാണ് ഹൈദരാബാദില്‍ ഷീ കാബ്‌സ് ഓട്ടം തുടങ്ങിയത്. ഒരു സ്ത്രീയെങ്കിലും ഒപ്പമുണ്ടെങ്കില്‍ മാത്രമേ പുരുഷന്‍മാര്‍ക്കു യാത്ര ചെയ്യാനാകൂ. തെലങ്കാന ഗതാഗതമന്ത്രി പി മഹേന്ദ്രറെഡ്ഢിയാണ് പത്തു കാറുകള്‍ ഫഌഗ് ഓഫ് ചെയ്തത്. മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറുകളാണ് പദ്ധതിയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്കു നല്‍കുന്നത്. സബ്‌സിഡി നിരക്കിലാണ് കാറുകള്‍ നല്‍കുന്നത്. പതിനെട്ടു പേരാണ് ഇതുവരെ കാറുകള്‍ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

എന്തെങ്കിലും അപായ സാഹചര്യങ്ങളില്‍ പെട്ടാല്‍ സഹായം തേടാനുള്ള പാനിക് ബട്ടണ്‍, ജിപിഎസ് സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയ കാറുകളാണ് ഷീ ടാക്‌സികളായി നിരത്തിലിറക്കിയിരിക്കുന്നത്. ഹൈദരാബാദിലെ ഐടി മേഖല, വിമാനത്താവളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ജീവനക്കാരെ ഉദ്ദേശിച്ചാണ് നിലവില്‍ ഇറക്കിയിരിക്കുന്ന കാറുകള്‍. കൂടുതല്‍ കാറുകള്‍ ഇറക്കുന്ന മുറയ്ക്കു പൊതു ജനങ്ങളിലേക്കു സേവനം വ്യാപിപ്പിക്കും. തെലങ്കാനയില്‍ നിന്നു കേരളത്തിലെത്തിയ സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്.

A new service called “She Cabs” has been launched in Hyderabad. The service provides GPS tracked taxis driven by women…

Posted by SS Rajamouli on Wednesday, September 9, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News