ഏഴു വര്‍ഷത്തിനുള്ളില്‍ പീഡിപ്പിച്ച് ഉപേക്ഷിച്ചത് എട്ടു സ്ത്രീകളെ; നാടിനു നാണക്കേടായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ കഥ

രാജ്‌കോട്ട്: ഏഴു വര്‍ഷത്തിനുള്ളില്‍ പതിനാറുകാരികളായ രണ്ടു പേരെ അടക്കം വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാടിനു നാണക്കേടാവുന്നു. സ്ത്രീ സുരക്ഷയ്ക്കു നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോഴാണ് പുതിയ തലമുറയ്ക്ക് അറിവു പകരേണ്ട അധ്യാപകന്റെ ഭാഗത്തുനിന്നു തന്നെ ഹീനമായ കൃത്യങ്ങളുണ്ടായത്. രാജസ്ഥാനിലെ രാജ്‌കോട്ടില്‍നിന്നാണ് വാര്‍ത്ത.

രാജ്‌കോട്ടിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലായ ധവാല്‍ ത്രിവേദിയെന്ന നാല്‍പത്തിമൂന്നുകാരനാണ് കഥാ നായകന്‍. രണ്ടു വര്‍ഷം മുമ്പു പതിനാറു വയസുള്ള രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ച കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് കഥകള്‍ ചുരുളഴിഞ്ഞത്. പലരെയും പ്രണയിച്ചു വിവാഹം കഴിച്ച് ഉപേക്ഷിച്ചതായും തെളിഞ്ഞു.

വഡോദര സ്വദേശിയാണ് ധവാല്‍ ത്രിവേദി. എല്ലായ്‌പോഴും ഒരു സ്ത്രീയെ ഒപ്പം നിര്‍ത്തിയിരുന്നു. ഇവരെ സ്വന്തം ഭാര്യയാണെന്നു കാട്ടിയാണ് സ്ഥാപനങ്ങളില്‍ ജോലി നേടിയിരുന്നതും താമസസ്ഥലം കണ്ടുപിടിച്ചിരുന്നതും. ബിരുദാനന്തര ബിരുദധാരിയായ ധവാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇക്കാലങ്ങളില്‍ ജോലി ചെയ്തതായും തെളിഞ്ഞു. പതിനാറുകാരായ രണ്ടു പെണ്‍കുട്ടികളോടൊപ്പം ഒരിടത്തെത്തിയപ്പോള്‍ ഒരാളെ ഭാര്യയെന്നും രണ്ടാമത്തെ പെണ്‍കുട്ടിയെ സഹോദരിയെന്നുമാണു പരിചയപ്പെടുത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here