കുട്ടിക്കടത്തു കേസില്‍ സിബിഐ റിപ്പോര്‍ട്ട് തേടി; എല്ലാ നടപടികളും വിശദീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു നിര്‍ദേശം

പാലക്കാട്: കുട്ടിക്കടത്തു കേസില്‍ പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്ന് സിബിഐ റിപ്പോര്‍ട്ട് തേടി. ഇതര സംസ്ഥാനങ്ങളില്‍നിന്നും രേഖകളില്ലാതെ എത്തിയ കുട്ടികളെ തിരിച്ചയച്ചതുള്‍പ്പടെ ചൈല്‍ഡ് വെല്‍ഫയര്‍കമ്മറ്റി സ്വീകരിച്ച മുഴുവന്‍ നടപടികളുടെയും വിശദാംശങ്ങളാണ് സിബിഐ ആവശ്യപ്പെട്ടത്.

പാലക്കാട് സിഡബ്ല്യൂസി ചെയര്‍മാന്‍ ഫാ. ജോസ്‌പോളിനോടാണ് കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് കമ്മറ്റി സ്വീകരിച്ച മുഴുവന്‍നടപടികളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ സിബിഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ മേയ് 24,25 തീയതികളിലായി ജാര്‍ഖണ്ഡ്, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നും രേഖകളില്ലാതെ പാലക്കാടെത്തിയ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റിയാണ് അതാത് നാടുകളിലേക്ക് തിരിച്ചയച്ചതും കേസെടുക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്കിയതും. ഇതിന് പുറമെ കുട്ടികളെ കൊണ്ടു വന്ന മുക്കം, വെട്ടത്തൂര്‍ ഓര്‍ഫനേജ് അധികൃതര്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നില്ലെന്നും ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റി കണ്ടെത്തിയിരുന്നു.

ഇക്കാര്യങ്ങളുള്‍പ്പടെ സ്വീകരിച്ച മുഴുവന്‍ നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ നല്കാനാണ് സിബിഐ നിര്‍ദ്ദേശം. കുട്ടിക്കടത്ത് കേസ് ആദ്യം രജിസ്റ്റര്‍ചെയ്ത റെയില്‍വേ പോലീസില്‍നിന്നും സിബിഐ വിവരങ്ങള്‍ ശേഖരിച്ചു. പാലക്കാട്ടെ അന്വേഷണം പൂര്‍ത്തിയായാല്‍ മുക്കം, വെട്ടത്തൂര്‍ ഓര്‍ഫനേജുകളിലെത്തി സിബിഐ തെളിവെടുക്കും. ഇവിടങ്ങളില്‍ ഇപ്പോഴും കഴിയുന്ന ഇതര സംസ്ഥാന കുട്ടികളില്‍നിന്ന് മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കായി ഓര്‍ഫനേജ് അധികൃതര്‍ഹാജരാക്കിയ രേഖകള്‍പലതും കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അതുകൊണ്ടതന്നെ കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി ജാര്‍ഖണ്ഡ്, ബീഹാര്‍, ബംഗാള്‍തുടങ്ങിയ സംസ്ഥാനങ്ങളില്‍പ്പോയും സിബിഐ തെളിവെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News