അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍ തിരുവനന്തപുരത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: കേരള സ്ത്രീ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഈമാസം 24 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. 23ന് വൈകുന്നേരം അഞ്ചിന് ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

പി കെ റോസി പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയ്ക്ക് ഡോ ടി എന്‍ സീമ എം പി സമ്മാനിക്കും. 25ന് രാവിലെ പതിനൊന്നു മണിക്ക് റീമ കല്ലിങ്കല്‍, ശ്രീബാല കെ മേനോന്‍, പുഷ്പവതി, ഹരികുമാര്‍, സി എസ് വിങ്കിടേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സിനിമയും സ്ത്രീയും സംവാദം നടക്കും. ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0471 2578809, 9539103071

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News