കാഠ്മണ്ഡു: ദില്ലിയിലെ സൗദി എംബസിയിലെ ഉദ്യോഗസ്ഥര്‍ യുവതികളെ പീഡിപ്പിച്ചതായി സ്ഥിരീകരണമില്ലെന്ന് നേപ്പാള്‍. സൗദിയുമായി നേപ്പാളിന് നല്ല ബന്ധമാണുള്ളതെന്നും നേപ്പാള്‍ അംബാസിഡര്‍ ദീപക് കുമാര്‍ അറിയിച്ചു. യുവതികളെ പാര്‍പ്പിച്ച സൗദി എംബസിയുടെ ഫഌറ്റ് റെയ്ഡ് ചെയ്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമെന്നും, വെയിന കണ്‍വെന്‍ഷന് എതിരെന്നും സൗദി. ഇക്കാര്യം ചൂണ്ടിക്കാട്ടി സൗദി നയതന്ത്ര ഊദ്യാഗസ്ഥര്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. ഖേദം പ്രകടിപ്പിച്ച് വിദേശകാര്യ സെക്രട്ടറിയും രംഗത്തെത്തി.
അമ്മയും മകളുമായ നേപ്പാള്‍ യുവതികളെ ലൈംഗിക അടിമകളാക്കിയാണ് സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ തുടര്‍ പീഡനം നടത്തിയിരുന്നതെന്നാണ് ആരോപണം. സൗദി എംബസിയുടെ ഫഌറ്റില്‍ നടമാടിയ ഈ കൊടുംക്രൂരതയില്‍ നിന്ന് ഗുഡഗാവ് പോലീസാണ് സന്നദ്ധ സംഘടന അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ രക്ഷിച്ചത്. പൊലീസ് നടപടി അപമര്യാദയാണെന്നും വെയിന കണ്‍വെന്‍ഷന് എതിരെന്നും കാണിച്ച് സൗദി നയതന്ത്ര ഉദ്യോഗസ്ഥര്‍ തന്നെ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. ആരെന്ന് നോക്കാതെയാണ് ഹരിയാന പോലീസ് റെയ്ഡ് നടത്തിയതെന്നും ഇതില്‍ ഖേദിക്കുന്നെന്നും വിദേശകാര്യ ജോയിന്റ് സെക്രട്ടറി തങ്ങ്ഗ്ലുരാ ഡര്‍ലോങ്ങ് മറുപടി നല്‍കി.
യുവതികള്‍ക്ക് ഭക്ഷണം പോലും നലകിയിരുന്നില്ലെന്നും, അതിഥികള്‍ക്ക് കാഴ്ച്ചവയ്ക്കാറുണ്ടെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതികള്‍ മൊഴി നല്‍കിയതായി എസിപി രാജേഷ് അറിയിച്ചു. സൗദി നയതന്ത്ര ഉദ്യോഗസ്ഥന് എതിരെ ഗുഡ്ഗാവ് പോലീസ് എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്തു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വിദേശകാര്യ വ്യക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.എന്നാല്‍ സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ യുവതികളെ പീഡിപ്പിച്ചിരുന്നതായി വ്യക്തത ഇല്ലെന്നും സൗദിയും നോപ്പാളുമായി നല്ല ബന്ധമാണുള്ളതെന്നും നേപ്പാള്‍ അംബാസഡര്‍ ദീപക് കുമാര്‍ ഉപാധ്യായ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here