കുട്‌ലു ബാങ്ക് കവർച്ച; വിവരം നൽകാമെന്ന് പൊലീസിന് അജ്ഞാതന്റെ സന്ദേശം; പ്രതിഫലം നൽകണമെന്നും ആവശ്യം

കാസർഗോഡ്: കുട്‌ലു ബാങ്ക് കവർച്ചയെക്കുറിച്ച് വിവരം നൽകാമെന്ന് അറിയിച്ച് പൊലീസിന് അജ്ഞാത സന്ദേശം. വിവരം നൽകിയാൽ പ്രതിഫലം നൽകണമെന്ന് അവശ്യപ്പെട്ട് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കാണ് അജ്ഞാതന്റെ ഫോൺ സന്ദേശം ലഭിച്ചത്.

അതേസമയം, കവർച്ചാ സംഘത്തെ സഹായിച്ചെന്ന് കരുതുന്ന ഒരാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ കാസർഗോഡ് ഡിവൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള പുരുഷ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പുറത്തേയ്ക്ക് പോയപ്പോൾ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
12 ലക്ഷം രൂപയും 21 കിലോ സ്വർണ്ണാഭരണവും നഷ്ടമായതായാണ് ജീവനക്കാരുടെ മൊഴി. മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലോക്കർ തുറപ്പിക്കുകയും സ്വർണ്ണാഭരണങ്ങളും പണവും കവരുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here