വാർത്തകൾക്ക് സ്ഥിരീകരണം; ബാഹുബലിയുടെ ഷൂട്ടിംഗിനിടെ പ്രഭാസിന് പരുക്കേറ്റിരുന്നു; ചിത്രങ്ങൾ പുറത്ത്

ബാഹുബലിയുടെ ചിത്രീകരണത്തിനിടെ പ്രഭാസിന് പരുക്കേറ്റെന്നും സർജറി നടത്തിയിരുന്നുവെന്നും തെലുങ്ക് ചലച്ചിത്രമാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ ആ വാർത്തകൾക്കെല്ലം സ്ഥിരീകരണവുമായി സംവിധായകൻ എസ്എസ് രാജമൗലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സാഹസികരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് പ്രഭാസിന് പരുക്കേറ്റതെന്നും രംഗം ചിത്രീകരിക്കാൻ പ്രഭാസ് എടുത്ത പ്രയത്‌നം കണ്ട് സെറ്റിലുള്ളവർ കയ്യടിച്ചെന്നും രാജമൗലി പറഞ്ഞു. ഈ രംഗം ചിത്രീകരിച്ച ശേഷം പ്രഭാസിന് തോളിൽ സർജറി നടത്തേണ്ടി വന്നതെന്നും രാജമൗലി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് രൗജമൗലി ഇക്കാര്യങ്ങൾ പറഞ്ഞത്.

The whole unit went into a thunderous applause when Prabhas did this shot. And this was right after his shoulder surgery.

Posted by SS Rajamouli on Wednesday, September 9, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here