ആർഎസ്എസ് നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളെന്ന് പിണറായി; സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ ആർഎസ്എസ് ശ്രമമെന്ന് കോടിയേരി

കോഴിക്കോട്/കണ്ണൂർ: ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളാണെന്ന് പിണറായി വിജയൻ. ഇതിനെതിരെ പ്രതികരിക്കാൻ ജനം തയ്യാറായില്ലെങ്കിൽ അത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. മതവിശ്വാസവും വർഗ്ഗീയതയും രണ്ടും രണ്ടാണെന്നും ജനങ്ങൾ തമ്മിലടിപ്പിക്കുന്ന ശ്രമങ്ങളാണ് ആർഎസ്എസ് നടപ്പിലാക്കുന്നതെന്നും പിണറായി കോഴിക്കോട് പറഞ്ഞു.

സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. വർഗ്ഗീയതയ്‌ക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ വർഗീയവിരുദ്ധപ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. എസ്എൻഡിപിയുമായി ശത്രുതയോ അകൽച്ചയോയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എസ്എൻഡിപിയിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്ന ആർഎസ്എസ് അനുകൂല നിലപാടിനെയാണ് സിപിഐഎം എതിർക്കുന്നതെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

അഴിമതിക്കെതിരെ നിലപാട് എടുത്താൽ രക്ഷയില്ല എന്നതിന്റെ ഉദാഹരണമാണ് ടോമിൻ തച്ചങ്കരിയുടെ സ്ഥാനമാറ്റത്തിൽ നിന്ന് മനസിലാക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. കെഎസ്ആർടിസി എംഡിയായി അദ്ദേഹത്തിന് എത്ര ദിവസം ഇരിക്കാൻ സാധിക്കുമെന്ന് കണ്ട് അറിയാമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here