ജമ്മു കാശ്മീരിലും ബീഫ് നിരോധനം; നിർദ്ദേശം കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി

ശ്രീനഗർ: ജമ്മു കാശ്മീരിൽ ബീഫ് വിൽക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഗോവധത്തിനെതിരെ അഭിഭാഷകനായ പരിമോക്ഷ് സേത്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം. ജസ്റ്റിസ് ധിരാജ് സിംഗ് ഠാക്കൂർ, ജസ്റ്റിസ് ജനക് രാജ് കോട്ട്‌വാൾ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

കന്നുകാലികളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും 298 എ, ആർ.പി.സി 298 ബി എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് ഗോവധവും വിൽപ്പനയും നടക്കുന്നതില്ലെന്ന് ഉറപ്പാക്കണമെന്നും തീരുമാനം കർശനമായി നടപ്പാക്കണമെന്നും ബെഞ്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here